ഇതിലേ ഏകനായ്

 

ഇതിലേ ഏകനായ് അലയും ഗായകാ
കരളിൽ നീ പേറുമീ കണ്ണിരെന്നും ഗാനമായ് ( 2)
ഒഴുകി നോവുമായ്

ഹൃദയം തൊഴും ഒരാലാപമേ
ഉദയം തരും സംഗീതമേ (2)
എന്റെ മോഹങ്ങളിൽ നിന്റെ രാഗങ്ങളാൽ
ഇരുളിൽ ഞാനീഭൂമിയിൽ മുത്തുതേടവേ
അന്യനാകവേ എന്റെ ഈണങ്ങളെല്ലാം തേങ്ങലായ്
(ഇതിലേ...)

അറിവിൽ വരും നിലാദീപമേ
അകലെ എഴും സൌഭാഗ്യമേ (2)
എന്റെ ബോധങ്ങളിൽ നിന്റെ നാളങ്ങളായ്
അഴലിൻ ഞാനീ വീഥിയിൽ
മിഥ്യയാകവേ സ്വപ്നമാകവേ
എന്റെ താളങ്ങളെല്ലാം മാറിയോ
(ഇതിലേ....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithile ekanaay

Additional Info