പ്രഭാതം പൂമരക്കൊമ്പിൽ

ഉം…ആഹാ…ആഹാഹാ
പ്രഭാതം...
പ്രഭാതം പൂമര കൊമ്പില്‍ തൂവല്‍ കുടഞ്ഞൂ..
ഉണര്‍ന്നൂ.. നീലവാനം പ്രഭാതം
(പ്രഭാതം.. )

പൂവിന്റെ മനസ്സില്‍ പുളകങ്ങളേകാന്‍ 
പൂന്തെന്നലേറി പൂത്തുമ്പി വരവായീ (പൂവിന്റെ ..)
ഇനിയെന്റെ മനസ്സില്‍ മധുമാരി ചൊരിയാന്‍
വരുമോ വരുമോ കുളിരോളമേ
നീയെന്റെ പ്രിയ തോഴിയല്ലേ അല്ലേ അല്ലേ ആ..ആ .. 

പ്രഭാതം...
പ്രഭാതം പൂമര കൊമ്പില്‍ തൂവല്‍ കുടഞ്ഞൂ..
ഉണര്‍ന്നൂ.. നീലവാനം
പ്രഭാതം

കിരണങ്ങള്‍ അഴകിന്‍ കനകാഭിഷേകം
കരളിന്റെയുള്ളില്‍ പുലര്‍കാലമുതിരുമ്പോള്‍ (കിരണങ്ങള്‍..)
കിളികള്‍ക്കു പോലും കുളിരുന്ന കാറ്റേ 
തരുമോ തരുമോ ഒരു പൂമണം 
നീയെന്റെ പ്രിയ തോഴനല്ലേ അല്ലേ അല്ലേ ആ..ആ ... 

പ്രഭാതം...
പ്രഭാതം പൂമര കൊമ്പില്‍ തൂവല്‍ കുടഞ്ഞൂ..
ഉണര്‍ന്നൂ.. നീലവാനം 
പ്രഭാതം.. പ്രഭാതം... പ്രഭാതം...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Prabhatham poomarakkombil

Additional Info

അനുബന്ധവർത്തമാനം