ഹോമം കഴിഞ്ഞ
ഹോമം കഴിഞ്ഞ ഹൃദയങ്ങള്‍
യാഗം കഴിഞ്ഞ മനസ്സാക്ഷികള്‍
ബന്ധങ്ങള്‍ തന്‍ ബലിപീഠങ്ങളില്‍
ആഹുതി ചെയ്ത ശരീരങ്ങള്‍
(ഹോമം കഴിഞ്ഞ...)
അനുഭൂതികളുടെ കറുകത്തളിരുകള്‍
അഗ്നിപ്പുരകളിലെരിയുമ്പോള്‍
മനസ്സില്‍ സ്വപ്നം ചമതയൊരുക്കുമ്പോള്‍ (2)
തിരയുവതാരേ.. ആരേ.. മൂകം
നിറമിഴിയിതളുകളേ
(ഹോമം കഴിഞ്ഞ...)
മനശാന്തികളുടെ തുളസിക്കതിരുകള്‍
മന്ത്രപ്പുരകളിലെരിയുമ്പോള്‍
മനസ്സില്‍ മോഹം കുരുതി കൊടുക്കുമ്പോള്‍
തേടുവതെന്തേ വീണ്ടും വീണ്ടും
ഒരു പിടി ഓര്‍മ്മകളേ
(ഹോമം കഴിഞ്ഞ...)
ഹോമം.. ഹോമം.. ഹോമം.. ഹോമം..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Homam kazhinja
Additional Info
ഗാനശാഖ: