സാന്ദ്രമായ ചന്ദ്രികയിൽ

 

സാന്ദ്രമായ ചന്ദ്രികയില്‍
സാരസാക്ഷി നിന്മടിയില്‍
സകലതും മറന്നുമയങ്ങാന്‍
സദയം നീ അനുവദിക്കൂ
(സാന്ദ്രമായ...)

പ്രാലേയ ശൈലങ്ങള്‍ തഴുകിവരും
മാലേയ ശീതള മാരുതനില്‍
നാണിച്ചു നാണിച്ചു നീ പകരും
നഖലാളനകള്‍ക്കെന്തുസുഖം
എന്തു സുഖം
(സാന്ദ്രമായ...)

അസുലഭലാവണ്യ ധാരയായെന്‍
അനുരാഗഗംഗയില്‍ വീണവളേ
ആയത മിഴികളില്‍ നീ ഒളിക്കും
ആതിരാത്താരകള്‍ക്കെന്തു രസം
എന്തു രസം
(സാന്ദ്രമായ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sandramaya Chandrikayil

Additional Info

അനുബന്ധവർത്തമാനം