മദനവിചാരം മധുരവികാരം
മദനവിചാരം മധുരവികാരം
മദനവിചാരം മധുരവികാരം
മന്മഥകേളീ നടനവിഹാരം
യൗവന സഹജം ലജ്ജാലസിതം
മനസ്സാ വാചാ കർമ്മണാ
മനസ്സാ വാചാ കർമ്മണാ
മനസ്സാ വാചാ കർമ്മണാ
ശലഭ മനമലിയും മലരിൻ ഇതളഴകിൽ
തഴുകിയൊഴുകി വരും തെന്നലായ്
തഴുകിയൊഴുകി വരും തെന്നലായ്
പ്രകൃതി പാടുമൊരു പ്രണയ പല്ലവിയിൽ
ഉലകൊരു മദഭര ലഹരിയിൽ അടിമുടി
രോമഹർഷമണിയും
(മനസ്സാ...)
രസന രസമുതിരും അലകളിണ പിണയും
പുളകം ഇളകും അനുഭൂതിയായ്
പുളകം ഇളകും അനുഭൂതിയായ്
അധര പാന സഹ ശയന നിർവൃതിയിൽ
അലകടൽ പുഴയുടെ കബരിയിൽ അനുപമ
പ്രേമ കാവ്യമെഴുതും
(മനസ്സാ.....)
(മദന...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Madanavichaaram maduravikaaram
Additional Info
ഗാനശാഖ: