ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ

ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ..
വെണ്ണിലാവേ..
ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ..
വെണ്ണിലാവേ..
ഇടയനെ നോക്കി ചിരിക്കരുതേ നീ
പുഞ്ചിരിക്കരുതേ
ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ..
വെണ്ണിലാവേ..

സ്വര്ണ്ണ സോപാന പഥങ്ങള്‍ക്കപ്പുറം നിന്‍
സ്വപ്ന മഹോത്സവങ്ങള്‍ക്കില്ലാ ഞാന്‍
സ്വപ്ന മഹോത്സവങ്ങള്‍ക്കില്ലാ ഞാന്‍
ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ..
വെണ്ണിലാവേ..

കദളീവനത്തിലെ കുളിര്‍കാറ്റേ നിന്‍
സദനം എനിക്കായ് തുറക്കരുതേ
നിറയേ പൂത്തൊരു ചെമ്പകമേ നിന്‍
പരിമളമണിയാന്‍ വിളിക്കരുതേ
എന്നെ വിളിക്കരുതേ..
ഇടയനെ നോക്കി ചിരിക്കരുതേ നീ
പുഞ്ചിരിക്കരുതേ
ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ..
വെണ്ണിലാവേ..

മരുഭൂമി മലര്‍വാടിയായ് മാറാമെന്‍
മനസ്സിനി ഹരിതാഭമായിടുമോ
മഴമേഘംപെയ്തു പെയ്തൊഴിയും മുന്‍പേ
കുളിര്‍ചന്ദ്രിക വന്നു തെളിയുകയോ
കുളിര്‍ചന്ദ്രിക വന്നു തെളിയുകയോ
ഇടയനെ നോക്കി ചിരിക്കരുതേ നീ
പുഞ്ചിരിക്കരുതേ

അഭിശപ്തമേതോരശുഭ മുഹൂര്‍ത്തത്തില്‍
അറിയാതെ ദൈവമെന്നെ സൃഷ്ടിച്ചു
അസ്വസ്ഥനായ് ഞാന്‍ നടന്നലഞ്ഞു എന്‍
അരികില്‍ നീയെന്തിനായ് ദൂതുവന്നു
അരികില്‍ നീയെന്തിനായ് ദൂതുവന്നു
ഇടയനെ നോക്കി ചിരിക്കരുതേ നീ
പുഞ്ചിരിക്കരുതേ
ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ..
വെണ്ണിലാവേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indraneelam choriyum