പത്മ തീർഥക്കരയിൽ (D)

പത്മ തീർഥക്കരയിൽ
ഒരു പച്ചില മാളികക്കാട്
പച്ചിലമാളികക്കാട്ടിൽ ഒരു
പിച്ചക പൂമരക്കൊമ്പ്
പിച്ചക പൂമരകൊമ്പിൽ രണ്ടു
ചിത്തിരമാസക്കിളികൾ
പിച്ചക പൂമരകൊമ്പിൽ രണ്ടു
ചിത്തിരമാസക്കിളികൾ
ഓരോ കിളിയേയും പാടിയുറക്കാൻ
ഓരോ കിളിയേയും പാടിയുറക്കാൻ
ഓമനത്തിങ്കൾ താരാട്ട്
ഓമനത്തിങ്കൾ താരാട്ട്

ആണ്ടോടാണ്ടു നിൻ പിറന്നാള്
ആട്ടപ്പിറന്നാൾ തിരുന്നാള്
ആണ്ടോടാണ്ടു നിൻ പിറന്നാള്
ആട്ടപ്പിറന്നാൾ തിരുന്നാള്
അമ്മയിടം കവിളുമ്മ വെക്കും
അച്ഛൻ വലംകവിളുമ്മ വെക്കും
അമ്മയിടം കവിളുമ്മ വെക്കും
അച്ഛൻ വലംകവിളുമ്മ വെക്കും
താലോലിച്ചു വളർത്തുന്ന നീയൊരു
കടിഞ്ഞൂൽ മുത്തല്ലോ നീ
കടിഞ്ഞൂൽ മുത്തല്ലോ

അജ്ഞാതഭാവിയുടെ മരുഭൂവില്‍
അപാരദുഃഖത്തിന്നെരിവെയിലില്‍
കരയുവാന്‍ നമ്മളെ തനിച്ചാക്കീ
ഇണകളില്‍ പെണ്‍കിളി പിരിഞ്ഞുപോയീ
ഇണകളില്‍ പെണ്‍കിളി പിരിഞ്ഞുപോയീ

അവളുടെ ദിവ്യമാം ഓര്‍മ്മകള്‍ മാത്രം
അവസാനംവരെയെനിയ്ക്കഭയമന്ത്രം
പത്മതീര്‍ത്ഥക്കരയില്‍ - ഒരു
പച്ചിലമാളികക്കാട്
പച്ചിലമാളികക്കാട്ടില്‍ - ഒരു
പിച്ചകപ്പൂമരക്കൊമ്പ്
ആരീരാരീരോ... ആരീരാരീരോ..
ആരീരാരീരോ... ആരീരാരീരോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padmatheerthakkarayil (D)