നാടൻപാട്ടിന്റെ മടിശ്ശീല

നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിൻപുറമൊരു യുവതി
നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിൻപുറമൊരു യുവതി
അവളുടെ പ്രിയസഖി എനിക്കു നീയൊരു
നവവധു നമുക്കെന്നും മധുവിധു
അവളുടെ പ്രിയസഖി എനിക്കു നീയൊരു
നവവധു നമുക്കെന്നും മധുവിധു

(നാടൻപാട്ടിന്റെ മടിശ്ശീല)

കാച്ചെണ്ണതേച്ച നിൻ കാർക്കൂന്തളത്തിന്റെ കാറ്റേറ്റാൽ പോലുമെനിക്കുന്മാദം ഉള്ളിലുന്മാദം..
കാച്ചെണ്ണതേച്ച നിൻ കാർക്കൂന്തളത്തിന്റെ കാറ്റേറ്റാൽ പോലുമെനിക്കുന്മാദം ഉള്ളിലുന്മാദം
തുള്ളി തുളുമ്പും നിൻ യൗവനാംഗങ്ങളിൽ
നുള്ളി നോവിക്കാനാവേശം..
തുള്ളി തുളുമ്പും നിൻ യൗവനാംഗങ്ങളിൽ
നുള്ളി നോവിക്കാനാവേശം.. എനിക്കാവേശം.. എനിക്കാവേശം..

(നാടൻപാട്ടിന്റെ മടിശ്ശീല)

ഓർക്കാതെ ചിരിക്കും ചിലമ്പുമുത്തേ നിന്റെ ഓട്ടുവളത്താമര കൈകളാലേ കൈകളാലേ.. 
ഓർക്കാതെ ചിരിക്കും ചിലമ്പുമുത്തേ നിന്റെ ഓട്ടുവളത്താമര കൈകളാലേ കൈകളാലേ..
ഒരുനൂറു സ്വപ്നലത പടരും നിൻ മനസ്സിലെ തളിർവെറ്റിലനൂറു തേച്ചുതരൂ..
ഒരുനൂറു സ്വപ്നലത പടരും നിൻ മനസ്സിലെ തളിർവെറ്റിലനൂറു തേച്ചുതരൂ..
തളിർവെറ്റിലനൂറു തേച്ചുതരൂ...
നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ നാട്ടിൻപുറമൊരു യുവതി
അവളുടെ പ്രിയസഖി എനിക്കു നീയൊരു
നവവധു നമുക്കെന്നും മധുവിധു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Naadan paattinte

Additional Info

അനുബന്ധവർത്തമാനം