വള്ളുവനാട്ടിലെ പുള്ളുവത്തി
വള്ളുവനാട്ടിലെ പുള്ളുവത്തി
വനവള്ളിക്കുടിലിനു പ്രിയപുത്രി
കളകളം പൊഴിയ്ക്കുന്ന പുഴയില്‍
നിന്നവള്‍ക്കൊരു കളഹംസത്തിനെ
കളഞ്ഞുകിട്ടി
കളഹംസത്തിനെ കളഞ്ഞുകിട്ടി...
വള്ളുവനാട്ടിലെ പുള്ളുവത്തി
വനവള്ളിക്കുടിലിനു പ്രിയപുത്രി
ഓ..ഓ..ഓ ..ഓ..ഓ ഓ....ഓ...
അതിന്റെ ചുണ്ടിലൊന്നുമ്മ വെയ്ക്കാന്‍
അതിന്റെ ചിറകെന്നും താലോലിയ്ക്കാൻ
അതിനെ വളര്‍ത്തും രാജാധിരാജനെ
അവള്‍ സ്വന്തമാക്കാനാഗ്രഹിച്ചു
അവൾ സ്വന്തമാക്കാനാഗ്രഹിച്ചു
വള്ളുവനാട്ടിലെ പുള്ളുവത്തി
വനവള്ളിക്കുടിലിനു പ്രിയപുത്രി
അവളുടെ അനുരാഗപൂജകളില്‍
അവന്‍ പ്രീതനാകാതെ അകന്നു നിന്നു
ആരാധികമാര്‍ ഞങ്ങള്‍ക്കിരുവര്‍ക്കും
ആശാഭംഗങ്ങളൊരുപോലെ
ആശാഭംഗങ്ങളൊരുപോലെ
വള്ളുവനാട്ടിലെ പുള്ളുവത്തി
വനവള്ളിക്കുടിലിനു പ്രിയപുത്രി
കളകളം പൊഴിയ്ക്കുന്ന പുഴയില്‍
നിന്നവള്‍ക്കൊരു കളഹംസത്തിനെ
കളഞ്ഞുകിട്ടി
കളഹംസത്തിനെ കളഞ്ഞുകിട്ടി...
വള്ളുവനാട്ടിലെ പുള്ളുവത്തി
വനവള്ളിക്കുടിലിനു പ്രിയപുത്രി