ത്രയമ്പകം വില്ലൊടിഞ്ഞു
Music:
Lyricist:
Singer:
Raaga:
Film/album:
ത്രയമ്പകം വില്ലൊടിഞ്ഞു
ത്രേതായുഗം കുളിരണിഞ്ഞു
മിഥിലാപുരിയിലെ പ്രിയദർശിനിയുടെ
മിഴികളില്‍ ഹര്‍ഷബാഷ്പം നിറഞ്ഞു
മിഴികളില്‍ ഹര്‍ഷബാഷ്പം നിറഞ്ഞു
ത്രയമ്പകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണിഞ്ഞു
രാജീവ പുഷ്പശരമാരികള്‍ ഏറ്റേറ്റു
രാമന്റെ തിരുവുള്ളം മുറിഞ്ഞു -
ശ്രീ രാമന്റെ തിരുവുള്ളം മുറിഞ്ഞു
അഞ്ജനമിഴികളില്‍ വൈദേഹി ഒളിപ്പിച്ച
മന്ദസ്മിതത്തിനാല്‍ വലഞ്ഞു
മെയ്യാകെ തളര്‍ന്നു (ത്രയമ്പകം..)
ആയിരംചിറകുള്ള പല്ലക്കില്‍ വന്നു കാലം
പൂവും പ്രസാദവും വര്‍ഷിച്ചു
രാസോത്സവരസ ലഹരികള്‍ അണിയാന്‍
രാജധാനി പോലും ദാഹിച്ചു
രാജധാനി പോലും ദാഹിച്ചു
ത്രയമ്പകം വില്ലൊടിഞ്ഞു
ത്രേതായുഗം കുളിരണിഞ്ഞു
മിഥിലാപുരിയിലെ പ്രിയദർശിനിയുടെ
മിഴികളില്‍ ഹര്‍ഷബാഷ്പം നിറഞ്ഞു
മിഴികളില്‍ ഹര്‍ഷബാഷ്പം നിറഞ്ഞു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thayambakam villodinju
Additional Info
Year:
1972
ഗാനശാഖ: