നീലമേഘക്കുട നിവർത്തി

ഓ....... 
നീലമേഘക്കുട നിവര്‍ത്തി 
നീലമേഘക്കുട നിവര്‍ത്തി 
താല വനപ്പീലി നീര്‍ത്തി 
മുഴുക്കാപ്പു ചാര്‍ത്തി നില്‍ക്കും ഗ്രാമസുന്ദരീ - ഗ്രാമസുന്ദരി 

നീലമേഘക്കുട നിവര്‍ത്തി 
താല വനപ്പീലി നീര്‍ത്തി 
മുഴുക്കാപ്പു ചാര്‍ത്തി നില്‍ക്കും ഗ്രാമസുന്ദരീ - 

മഞ്ഞിന്‍ മുങ്ങിനീരാടി നിൽക്കും പ്രേമമഞ്ജരി - 
എന്‍ മുന്നിലൊരുങ്ങി വരും പേടമാന്മിഴി - 
പേടമാന്മിഴി 
മടിയില്‍ മഞ്ചാടി മണിപ്പളുങ്ക് 
ചൊടിയില്‍ തക്കാളി തളിരഴക് മ
ടിയില്‍ മഞ്ചാടി മണിപ്പളുങ്ക് - 
പൂം ചൊടിയില്‍ തക്കാളി തളിരഴക് 

ഈറനുടുത്തു നീ മന്ദഹസിക്കുമ്പോള്‍ 
ഇളംമുളം കാടുകള്‍ക്ക് രോമാഞ്ചം 
പിന്നില്‍ ഇക്കിളി കൊള്ളിക്കും അഭിനിവേശം 
അഭിനിവേശം - അഭിനിവേശം (നീലമേഘ..) 

മാറില്‍ മാമ്പുള്ളിപ്പൂഞ്ചുണങ്ങ് - 
കണ്ണില്‍ മാനസസരസ്സിലെ നീരൊഴുക്ക് 
താഴ്വര പൂത്തു നീ താലമെടുക്കുമ്പോൾ 
നിറകതിര്‍ പുഞ്ചയാല്‍ ആഭരണം 
ചുണ്ടിലൊരിത്തിരിപ്പൂവിന്റെ കള്ളനാണം 
കള്ളനാണം - കള്ളനാണം (നീലമേഘ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelameghakkuda nivarthi

Additional Info

Year: 
1972

അനുബന്ധവർത്തമാനം