ചിത്രവർണ്ണ പുഷ്പജാലമൊരുക്കി

ചിത്രവര്‍ണ്ണ പുഷ്പജാലമൊരുക്കിവച്ചൂ 
സ്വപ്നലേഖ മുന്നില്‍ വന്നു പുഞ്ചിരിച്ചൂ 
മുത്തുമണിത്തേരില്‍ വരും കാമുകനെ 
കുത്തുവിളക്കെടുത്തു ഞാന്‍ സ്വീകരിച്ചൂ 
കുത്തുവിളക്കെടുത്തു ഞാന്‍ സ്വീകരിച്ചു (ചിത്രവര്‍ണ്ണ...) 

സ്വയംവരപ്പൂപ്പന്തല്‍ കുടക്കീഴിവെച്ചു ഞാനാ 
സ്വയംപ്രഭാ വിഗ്രഹത്തെ സ്വന്തമാക്കി 
മന്ത്രകോടി വാങ്ങിയവനെനിക്കു തന്നു 
മനസ്സിൽ ഞാനതും ചുറ്റിയൊരുങ്ങി നിന്നൂ 
ഒരുങ്ങിനിന്നൂ... (ചിത്രവര്‍ണ്ണ...) 

പ്രാണനാഥനെന്‍ കവിളില്‍ കളംവരച്ചൂ 
നാണമോടെ ഞാനവനില്‍ ചുറ്റിപ്പടര്‍ന്നൂ 
കള്ളനവന്‍ കാതില്‍ വന്നു കഥപറഞ്ഞൂ ക
തകുകള്‍ ചാരിവന്നു വാരിപ്പുണര്‍ന്നൂ 
ഞാന്‍ കോരിത്തരിച്ചൂ... (ചിത്രവര്‍ണ്ണ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chithra varna pushpajaalam

Additional Info

Year: 
1972

അനുബന്ധവർത്തമാനം