ഞെട്ടറ്റു മണ്ണിൽ വീഴുവാനെന്തിനു
ഞെട്ടറ്റു മണ്ണില്‍ വീഴുവാനെന്തിനു
പൊട്ടിവിടരുന്നു മുകുളങ്ങളേ
(ഞെട്ടറ്റു)
പൊലിയുന്ന സന്ധ്യയ്ക്കു സിന്ദൂരമെന്തിനു
കലിതുള്ളും രജനിക്കു കരിതേക്കുവാന്‍ (2)
വെളിച്ചമെന്തിനു തകരുന്നു ദീപം
ഇരുളിനു സ്വാഗതമരുളാന്‍
ഇരുളിനു സ്വാഗതമരുളാന്‍
(ഞെട്ടറ്റു)
പൊട്ടിച്ചിരിച്ചിട്ടു പൊട്ടിക്കരയുന്ന
പാഴ് മണ്ണില്‍ വീണ നിഴലല്ലേ ഞാന്‍
മൂകമായ് കരയുമ്പോള്‍ കണ്ണുനീര്‍ ചാലിലും
പരിഹാസരൂപങ്ങള്‍ കാണുന്നു ഞാന്‍ എന്‍
പരിഹാസരൂപങ്ങള്‍ കാണുന്നു ഞാന്‍
(ഞെട്ടറ്റു)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
njettattu mannil
Additional Info
Year:
1972
ഗാനശാഖ: