മാപ്പു ചോദിക്കുന്നു ഞാൻ

 

മാപ്പു ചോദിക്കുന്നു ഞാന്‍ ..
മതഭ്രാന്തു പിടിച്ച ലോകമേ
ലോകമേ..ലോകമേ

മാഞ്ഞുപോയി കിനാവുകള്‍
മതഭ്രാന്തിന്‍ തിരശീലക്കു പിന്നില്‍
തെളിയുകയില്ലിനി ഒരു നാളും - ഒരു നാളും
താളം തെറ്റിയ തകിലടിയാണ് ആ... 
(മാഞ്ഞുപോയി...)

ഒരു ദൈവം ഒരു ജാതി
ഒരു ദൈവം ഒരു ജാതി മതമെന്നന്നു പഠിപ്പിച്ച
ശ്രീനാരായണഗുരുവിനെ - ക്രൂശിക്കും
മതഭ്രാന്തന്മാരേ മതഭ്രാന്തന്മാരേ
മാപ്പു ചോദിക്കുന്നു ഞാന്‍
മാപ്പു ചോദിക്കുന്നു ഞാന്‍
(മാഞ്ഞുപോയി....)

ശ്രീബുദ്ധന്‍ - ശ്രീയേശു
ശ്രീബുദ്ധന്‍  -ശ്രീയേശു - മുഹമ്മദന്നു പഠിപ്പിച്ച
ശാന്തസ്നേഹസമത്ത്വത്തില്‍
വിഷക്കനി ചേര്‍ത്ത ലോകമേ ലോകമേ..
മാപ്പു ചോദിക്കുന്നു ഞാന്‍
മാപ്പു ചോദിക്കുന്നു ഞാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maappu chodikkunnu

Additional Info

അനുബന്ധവർത്തമാനം