ഇന്നു ഞാന്‍ കാണുന്ന

ഇന്നു ഞാന്‍ കാണുന്ന സ്വപ്നമണിപ്പന്തലില്‍
ഒന്നിച്ചിരിക്കുവാന്‍ പോരുമോ നീ (2)
അഭിലാഷം തീര്‍ത്തൊരു അനുരാഗമഞ്ചത്തില്‍
ആടുവാന്‍ കൂടെ പോരുമോ നീ പോരുമോ നീ
ഇന്നു ഞാന്‍ കാണുന്ന സ്വപ്നമണിപ്പന്തലില്‍
ഒന്നിച്ചിരിക്കുവാന്‍ പോരുമോ നീ

വിടരാത്ത പൂമൊട്ടിന്‍ മധുര പ്രതീക്ഷകള്‍
വിജ്ഞാനലോകവും അറിയുന്നില്ലാ (2)
മന്ദമായൊഴുകുന്ന അരുവിയുമറിയാതെ
അറിയാതെ അറിയാതെ..
മന്ദസ്മിതം തൂകും കാലങ്ങളില്‍
ഓ...
ഇന്നു ഞാന്‍ കാണുന്ന സ്വപ്നമണിപ്പന്തലില്‍
ഒന്നിച്ചിരിക്കുവാന്‍ പോരുമോ നീ

കരിവളക്കൈകളാല്‍ കരിമിഴി തടവി
കരിവളക്കൈകളാല്‍ കരിമിഴി തടവി
കനവില്‍ നില്‍ക്കുകയോ നീ..കനവില്‍ നില്‍ക്കുകയോ
നിന്‍ നുണക്കുഴികളില്‍ തൂമലര് 
എന്‍ മനതാരിലെ സ്വപ്നങ്ങള്‍
എന്‍ മനതാരിലെ സ്വപ്നങ്ങള്‍

ഇന്നു ഞാന്‍ കാണുന്ന സ്വപ്നമണിപ്പന്തലില്‍
ഒന്നിച്ചിരിക്കുവാന്‍ പോരുമോ നീ..
അഭിലാഷം തീര്‍ത്തൊരു അനുരാഗമഞ്ചത്തില്‍
ആടുവാന്‍ കൂടെ പോരുമോ നീ പോരുമോ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
innu njan kanunna

Additional Info

Year: 
1972

അനുബന്ധവർത്തമാനം