സൗരമയൂഖം സ്വർണ്ണം പൂശിയ

സൗരമയൂഖം സ്വര്‍ണ്ണം പൂശിയ
സ്വരമണ്ഡലമീ ഭൂമി
ഇവിടെ മനുഷ്യനു കരമൊഴിവായൊരു
തീറാധാരം നല്‍കീ
അനുഭവം.. അനുഭവം...അനുഭവം
(സൗരമയൂഖം.....)

ക്ഷണഭംഗുരമാം ജീവിതമെന്നും
ഞാണിന്മേല്‍ക്കളി മാത്രം
ബന്ധങ്ങൾ തൻ ബന്ധനമനുഭവ ബന്ധുരമാക്കുമ്പോള്‍
അതിനേ സുന്ദരമാക്കുമ്പോള്‍
ഈ ഇരുളില്‍ തടയും ഇടയന്മാരില്‍
മെഴുകുതിരിക്കതിര്‍ ചൊരിയൂ
ആകാശദീപങ്ങളേ....ആകാശദീപങ്ങളേ... ആകാശദീപങ്ങളേ
(സൗര മയൂഖം.....)

സ്മൃതിമണ്ഡപമാം ജീവിതമെന്നും
മായാജാലം മാത്രം
സ്നേഹം കൊണ്ടൊരു മാസ്മരവലയം
ഭാസുരമാക്കുമ്പോള്‍ അതിനേ പാവനമാക്കുമ്പോള്‍
ഈ മരുഭൂമിയിലെ സഞ്ചാരികളില്‍
തിരുഹൃദയക്കതിര്‍ ചൊരിയൂ
ആകാശദീപങ്ങളേ... ആകാശദീപങ്ങളേ...ആകാശദീപങ്ങളേ
(സൗര മയൂഖം.....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
souramayookham swarnam poosiya

Additional Info

അനുബന്ധവർത്തമാനം