കണ്ടു നിന്നെ സുന്ദരിപ്പെണ്ണേ
കണ്ടു നിന്നെ സുന്ദരിപ്പെണ്ണേ ഏതോ കിനാവിൽ
വന്നു നീയെൻ ജീവനിൽ പണ്ട് ഏതോ നിലാവിൽ
ഏതോ നിലാവിൽ എന്നെന്നും ഏതോ കിനാവിൽ
ഏതോ നിലാവിൽ എന്നെന്നും ഏതോ കിനാവിൽ
(കണ്ടു നിന്നെ...)
മണ്ണിലും വിണ്ണിലും കുങ്കുമം ചാർത്തും സന്ധ്യേ വാ
കൈയ്യിലും മെയ്യിലും നിൻ നിറമല്പം പൂശിത്താ
കാട്ടിലും മേട്ടിലും പൂമണം പെയ്യും കാറ്റേ വാ
ഉള്ളിലും മെയ്യിലും ചാമരമല്പം വീശിത്താ
ഞാനേതല്ലിപ്പൂവുകൾ മൂടുമീ പാതയിൽ
ലാവണ്യമേ നീ വാ വാ
(കണ്ടു നിന്നെ...)
കല്ലിനും മുള്ളിനും മുത്തുകൾ നൽകും മഞ്ഞേ വാ
നെഞ്ചിലും നെഞ്ചിലും നിൻ കുളിരല്പം കോരിത്താ
അക്കരെയിക്കരെ ചിന്തുകൾ ചിന്തും മൈനേ വാ
ചുണ്ടിലും കാതിലും നിൻ സ്വരമെല്ലാം തൂകി വാ
ഞാനേതല്ലി പൂവുകൾ മൂടുമീ പാതയിൽ
ലാവണ്യമേ നീ വാവാ
(കണ്ടു നിന്നെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kandu Ninne
Additional Info
ഗാനശാഖ: