പ്രേമത്തിൻ മണിവീണയിൽ
സാനിധമധ പാമഗരിപ ഗാരിസ നിരിസാ
നിരിഗമധനി പ്രേമത്തിൻ മണിവീണയിൽ സുരഗീത സുന്ദരികൾ
ഒരു രാഗില സുഖഭാവന അതിൽ മാരിവില്ലൊളികൾ
ഒരു രാഗില സുഖഭാവന അതിൽ മാരിവില്ലൊളികൾ
നിരിഗമധനി പ്രേമത്തിൻ മണിവീണയിൽ സുരഗീത സുന്ദരികൾ
എന്നുമെന്നുമെൻ സ്മൃതിയിൽ പൂവിടുമിനിയീ നാൾ ആ..ആ.ആ
എന്നുമെന്നുമെൻ സ്മൃതിയിൽ പൂവിടുമിനിയീ നാൾ
ഓർമ്മയിൽ പൂവിടുമീ നാൾ
എന്നുമെന്നുമെൻ സ്മൃതിയിൽ പൂവിടുമിനിയീ നാൾ
എത്ര ദൂരെയാകിലും കേട്ടിടും സംഗീതം
ആദ്യരതി സംഗീതം
നേരുവാനൊരു ഭാവുകമെൻ നെഞ്ചിൽ ചൂടിൽ നിന്നും
ഈ നെഞ്ചിൽ ചൂടിൽ നിന്നും
ഒരു രാഗില സുഖഭാവന അതിൽ മാരിവില്ലൊളികൾ
ഒരു രാഗില സുഖഭാവന അതിൽ മാരിവില്ലൊളികൾ
നിരിഗമധനി പ്രേമത്തിൻ മണിവീണയിൽ സുരഗീത സുന്ദരികൾ
എന്റെയുള്ളിൽ മാറ്റൊലിയായ് നിന്നിടും നിൻ നാദം ആ..ആ.ആ
എന്റെയുള്ളിൽ മാറ്റൊലിയായ് നിന്നിടും നിൻ നാദം
ചിന്തയിൽ വന്നിടും രൂപം
എന്റെയുള്ളിൽ മാറ്റൊലിയായ് നിന്നിടും നിൻ നാദം
എത്ര കാലമാവുകിലും കാത്തിടും ഞാൻ നിന്നെ
കാത്തിടും ഞാൻ നിന്നെ
ചാർത്തുവാനൊരു മാലിക ഞാൻ കോർത്തു വെയ്ക്കുമെന്നും
ഇനി കോർത്തു വെയ്ക്കുമെന്നും
ഒരു രാഗില സുഖഭാവന അതിൽ മാരിവില്ലൊളികൾ
ഒരു രാഗില സുഖഭാവന അതിൽ മാരിവില്ലൊളികൾ
നിരിഗമധനി പ്രേമത്തിൻ മണിവീണയിൽ സുരഗീത സുന്ദരികൾ
നിരിഗമധനി സാനിധമധ പാമഗരിപ ഗാരിസ നിരിസാ