മുല്ലപ്പന്തൽ പൂപ്പന്തൽ

മുല്ലപ്പന്തൽ പൂപ്പന്തൽ മംഗല്യം മന്ത്രമായ് (2)

ഉള്ളിന്നുള്ളിൽ എന്നുള്ളിൽ കല്യാണം സ്വപ്നമായ്
(മുല്ലപ്പന്തൽ...)

പല മോഹം തീർക്കും രൂപമേ
അരികിൽ വന്നാലോ ഞാൻ മെല്ലെ (2)
ആശ പോലെ നിന്റെ കൂടെ (2)
എന്തെന്തും പങ്കിടാൻ
(മുല്ലപ്പന്തൽ...)

മനതാരിൽ മേവും സൗമ്യതേ
ഞാൻ തഴുകി നിന്നാലോ നിന്നെ (2)
നാളെ നാളെ നിന്റെ കൂടെ (2)
പിരിയാതെ വാഴുവാൻ
(മുല്ലപ്പന്തൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mullappanthal

Additional Info

അനുബന്ധവർത്തമാനം