കരിമാനക്കുടചൂടി

കരിമാനക്കുടചൂടി കർക്കടകത്തേരേറി
കുരുതിത്തറയിൽ വാ ചിരുതേവീ (2)
കണ്ണിലെ കനലാറ്റി കരുമന നീരാക്കി
മണ്ണിലേക്കിറങ്ങി വാ ചിരുതേവീ
അങ്ങനെ മണ്ണിലേക്കിറങ്ങി വാ ചിരുതേവീ
ലാലല്ലീ ലാലല്ലീ ലാലല്ലീ ലല്ലാല്ലീ
ലാലല്ലീ ലാലല്ലീ ലാലല്ലീ ലല്ലാല്ലീ
ഹാ ഹാ ഹാ ഹ
മാരി തന്നൂ വെയ്‌ലു തന്നൂ (2)
തേനും തിനയും തന്നൂ (2)
തീയും തന്ന് തീനും തന്നു (2)
ഞങ്ങളെ പോറ്റു തേവീ (2)
ഒരു കണ്ണിൽ സൂരിയൻ മറുകണ്ണിൽ ചന്ദിരൻ
മുകിൽ മുടിയിൽ മാടിമാടിയാടിവാ
അങ്ങനെ ആടി വാ അങ്ങനെ ആടി വാ
(കരിമാനക്കുട...)

ലാലല്ലീ ലാലല്ലീ ലാലല്ലീ ലല്ലാല്ലീ
ലാലല്ലീ ലാലല്ലീ ലാലല്ലീ ലല്ലാല്ലീ
ഹാ ഹാ ഹാ ഹ
നിന്നുള്ള് കറുത്താറെ (2)
എങ്ങളീ രാവു കണ്ടെ
നിന്നുള്ളിൽ വെളുത്താറെ(2)
എങ്ങള് പകലു കണ്ടേ (2)
കോലം നീ ഒതുക്കീ
കോപം നീ ഒതുക്കി
മണിത്തള കിലുക്കി കിലുക്കി ചിരി വിതച്ചു വാ
അങ്ങനെ ചിരി വിതച്ചു വാ
അങ്ങനെ ചിരി വിതച്ചു വാ
(കരിമാന...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karimaanakkuda choodi

Additional Info

അനുബന്ധവർത്തമാനം