അമ്മേ പ്രകൃതീ ഉഗ്രരൂപിണീ
അമ്മേ പ്രകൃതീ ഉഗ്രരൂപിണീ
മൂലകാരിണീ സൃഷ്ടി സംഹാരിണീ
എത്രഭീതിദം ഏകലോചനം
വന്യമാമിരുളില്‍ മാമരങ്ങളില്‍
ഗുഹയിൽ ശിലയിൽ
ശിക്ഷിതനായി ഞാന്‍
ശിക്ഷിതനായി ഞാന്‍....
(അമ്മേ...)
വ്യര്‍ഥയാത്രതന്‍ ഏതോ സന്ധ്യയില്‍
അര്‍ഥമറിഞ്ഞു സത്യമറിഞ്ഞു
പിന്നെയും ഭ്രൂണമായ് നിന്റെ ഗര്‍ഭാശയത്തില്‍
നിന്റെ ഗര്‍ഭാശയത്തില്‍..
(അമ്മേ.. )
ശാന്തസുന്ദരം തേജോരൂപം
പുല്‍ക്കൊടിത്തുമ്പില്‍ മഞ്ഞുതുള്ളിയില്‍
പൂവില്‍ പുഴയില്‍ കൊച്ചുകുഞ്ഞായി ഞാന്‍
കൊച്ചുകുഞ്ഞായി ഞാന്‍
(അമ്മേ ......)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Amme prakrithee ugraroopinee
Additional Info
ഗാനശാഖ: