പുലരിമഞ്ഞിൻ ആട ചാർത്തീ

ആ.ആ.ആ... 
പുലരിമഞ്ഞിൻ ആട ചാർത്തി
തുടുതുടുക്കും ലജ്ജയോടേ
വനപൂങ്കാവേ ഒരേ താളത്തിൽ കടന്നുവോ നമ്മൾ
പുലരിമഞ്ഞിൻ ആട ചാർത്തി
തുടുതുടുക്കും ലജ്ജയോടേ.. 

മേനിയാകേ പുഷ്പമായീ മനസ്സിലിളകും സ്വപ്നമായീ (2)
പുളകങ്ങൾ പോൽ ഉടലിൽ പൊതിയും പോൽ
കുളിരിൽ മലരുന്നു ചെം ചൊടികൾ നിറയുന്നു തേൻകണികൾ
നീ അനുപലാളനമേൽക്കാൻ
മധുരചിന്തയിൽ മയങ്ങി നിൽക്കുമ്പോൾ
ഒരുങ്ങി നിൽക്കുമ്പോൾ
ശിലകൾ കുങ്കുമം നിനക്കു നൽകാനായ്
ദമനനാരോ വരുവതെന്നോ
പുലരിമഞ്ഞിൻ ആട ചാർത്തി
തുടുതുടുക്കും ലജ്ജയോടേ.. 

ചോലയോരം ചോപ്പണിഞ്ഞു തരുണിലതകൾ വേർപ്പണിഞ്ഞു (2)
മുരകൾ ദിക്കും മലയിൽ പുടവ ഞൊറിയും പുഴയിൽ
കളവും കോട്ടും ചെറുവിൽ കറുക വിളയും വഴിയിൽ
ഞാൻ ഋതുവിൻ ഓർമ്മയിൽ മുങ്ങീ
ഉദയഭംഗിയിൽ തുടിച്ചുണരുമ്പോൾ
കൊതിച്ചു നിൽക്കുമ്പോൾ
ഇലകൾ കുങ്കുമം എനിക്കു നൽകാനായ്
കമനനാരോ വരുവതെന്നോ
(പുലരിമഞ്ഞിൻ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pularimanjin aada

Additional Info

അനുബന്ധവർത്തമാനം