പുതുയുഗങ്ങളിൽ സുഖം ഇണകളിൽ

 

പുതുയുഗങ്ങളിൽ  സുഖം ഇണകളിൽ
ഇളം ലഹരിയിൽ ശയ്യാതലങ്ങളിൽ
പോരൂ ഉന്മാദം പൊങ്ങുമീ വേള
ആടും നവർതന വീണയിൽ ലീല
മാടി വിളിക്കുന്ന മാദകരാവിൽ
മാറിൽ വിരിയുന്ന മാതളപ്പൂവിൽ
ഊറും നറുതേനും
(പുതുയുഗങ്ങളിൽ..)

അരികേ ദീപങ്ങൾ അണയുന്ന നേരം
അണിയും വേഷങ്ങൾ ആടീടുമ്പോൾ
കരിമീൻ തുണ്ടായ് ഞാൻ കവിളിൽ മുത്തും
നുരയിൽ പൂത്താരം തീനാമ്പായ് മാറും
മൗനം കുട ചൂടും....ആ.ആ.ആ
(പുതുയുഗങ്ങളിൽ..)

ആരുമറിയാത്ത അഴകിന്റെ നാളം
ആ സുഖതാളത്തിൽ ആലിംഗനമോ
മുന്തിരിച്ചാറായ് ഞാൻ മുന്നിൽ വരുമ്പോൾ
സിരയിൽ സീൽക്കാരം തീനാമ്പായ് മാറും
മൗനം കുട ചൂടും....ആ.ആ.ആ
(പുതുയുഗങ്ങളിൽ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puthuyugangalil sugham inakalil

Additional Info

അനുബന്ധവർത്തമാനം