കളിവഞ്ചികളിൽ കര
കളിവഞ്ചികളിൽ കര തേടി വരും കനകസ്വപ്നം കാണും
സുന്ദരതീരം മോഹിച്ചലയും സഞ്ചാരികളേ ഇതിലേ
ലലല..ലലല..ലലല..ലലല...
ഗോവയിലെ കുന്നുകളിൽ ചായം പൂശും സന്ധ്യകളേ
ഇളനീരിൻ നറു മധുരം നൽകും ഇവിടം കേരളമോ
ഉടയോ നിന്റെ ചെമ്മാനം കുളിരോ നിന്റെ സമ്മാനം
പാടിയാടും തോണി തന്നിൽ സ്നേഹപാത്രം നിറയട്ടെ
(കളിവഞ്ചികളിൽ...)
മോഹപ്പൂങ്കാവുകളിൽ മാമ്പഴ നീരിൻ മധുരത്തിൽ
മാദകഗാനം പാടി നടക്കും മാടപ്രാവുകളേ
മനസ്സിൽ പോയ മധുമാസം
മഴവിൽ പോലെ വിടരില്ലേ
പാരിജാതം പൂത്ത കാലം വന്നു പാടി മുത്തം തന്നില്ലേ
(കളിവഞ്ചികളിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalivanchikalil kara
Additional Info
ഗാനശാഖ: