കടലിലെ പൊന്മീനോ

 

 

കടലിലെ പൊന്മീനോ..ഓ..ഓ,...
കടലിലെ പൊന്മീനോ കരിമിഴിപൂമീനോ
കുളിരുള്ള മൂവന്തി ചൊരിയുന്ന വെണ്ണിലാവേ
തരിവള കയ്യോടേ പുണരാൻ നീ വരുമോ
ചിറകുള്ള പൂമാനം തിരകളെ തേടുന്നു
(കടലിലെ....)

തനിയേ പോയ് കണ്ണു വീശി പെണ്ണിൻ മനസ്സു കൊരുത്തല്ലോ
തുറയെല്ലാം അറിഞ്ഞപ്പോൾ താലി കെട്ടാൻ വന്നല്ലോ
കിളിവാതിലടച്ചല്ലോ കൂട്ടരെല്ലാം പോയല്ലോ
തളിർ വെറ്റ താലത്തിൽ തഴുകി തഴുകി നിന്നല്ലോ
തഴുകി തഴുകി നിന്നല്ലോ
തഴുകി തഴുകി നിന്നല്ലോ
(കടലിലെ....)

മണവാട്ടിപ്പെണ്ണൊരുങ്ങി മിന്നും വെള്ളിക്കിണ്ണത്തിൽ
പുതുമാരനാദ്യത്തെ പൊന്നും തേനും മധുരത്തിൽ
മിഴിയോടു മിഴി ചേർന്നു കന്നിപ്പെണ്ണിൻ ചൂണ്ടത്ത്
പനിനീർപ്പൂവിതൾ പൂത്തു തമ്മിൽ തമ്മിൽ ചുംബിച്ച്
 തമ്മിൽ തമ്മിൽ ചുംബിച്ച്
 തമ്മിൽ തമ്മിൽ ചുംബിച്ച്
(കടലിലെ....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadalile ponmeeno

Additional Info

അനുബന്ധവർത്തമാനം