രതീ രജനീഗന്ധി

 

രതി രജനീഗന്ധി  രതി രജനീഗന്ധി
രഹസ്യസ്വപ്നമായ് വിടരൂ ..
എന്റെ മനസ്സിൻ ലയമായ് ഉണരൂ
 (രതീ. രജനീഗന്ധീ...)

അമ്പലനടയിലെ ആമ്പൽ വിളക്കിലെ
സന്ധ്യാവർണ്ണമായ് വിരിയുമ്പോൾ
നീ സിന്ദൂരമുഖിയായ് നിൽക്കുമ്പോൾ
മണ്ഡപക്കോണിലെ ചിത്രക്കോണിൽ
മറഞ്ഞു ഞാൻ കണ്ടൂ
നിന്റെ മലർ മിഴി ഞാൻ കണ്ടൂ
(രതീ. രജനീഗന്ധീ...)

സാഗരതടത്തിലെ സായാഹ്നങ്ങളിൽ
മായാമോഹമായ് നിൽക്കുമ്പോൾ
നീ പ്രാണേശ്വരിയായ് അണയുമ്പോൾ
ഇണയോളങ്ങൾ ഇക്കിളിയാക്കിയ
കുളിരു കണ്ടൂ ഞാൻ നിന്റെ
കൂട്ടിലണഞ്ഞൂ ഞാൻ
 (രതീ. രജനീഗന്ധീ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Rathee Rajaneegandhee

Additional Info

അനുബന്ധവർത്തമാനം