തൂവൽ വിണ്ണിൻ മാറിൽ

 

തൂവൽ വിണ്ണിൻ മാറിൽ തൂവി
മാരിക്കാറിൻ മാനസരാഗം തേടി
ജീവിത ഗാനം പാടൂ മണിവർണ്ണക്കിളിമകളേ
നെടു മംഗല്യം നടമാടാനായ് ആടൂ (തൂവൽ..)

നീരോടും പൂന്തോപ്പിൽ നിറമോലും മോഹങ്ങൾ
രാപ്പൂരം കൊണ്ടാടുമ്പോൾ മേലേ
മലയോരം കുട മാറുമ്പോൾ (2)
ചോലപ്പൂങ്കൊമ്പിൽ തുള്ളി തൂമഞ്ഞിൽ
കുഞ്ഞിനു തേൻ മൊഴിയിൽ
കണിമകുടം പൊൻ നിറമായ്
കതിർമണിയുതിരെ പുതു നിറപറയായ്
പറ നിറയെ പുത്തരി നിറയാൻ പൈങ്കിളിയേ പാടൂ നീ (തൂവൽ..)

താഴ്വാരം പൂകുമ്പോൾ കാറ്റാടി തായാട്ടിൽ
മുത്തോലം കുടമുല്ലപ്പൂ താഴെ മിന്നാടും മുത്തായിരം (2)
അല്ലിക്കൈനീട്ടും പച്ചോലത്തുമ്പിൽ
വെണ്ണിലാപ്പാൽക്കണങ്ങൾ
പുതുമാനം പൂമണമായ്
യാമിനി നീളെ പുഞ്ചിരിയലയായ്
പൂമാനം പുഞ്ചിരി വിടരും പൈങ്കിളിയേ വായോ നീ (തൂവൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (2 votes)
Thooval vinnin maril