ഒരു തീയലയിൽ
ഒരു തീയലയിൽ പൂക്കാലം കരിയും പോലെ
ഒരു കാറ്റലയിൽ കരിമേഘം പടരും പോലെ
കളിമാറി കഥ മാറി കണ്ണീർ ചിരി മായും കാലം
പാവക്കൂത്താടുന്നു പാഴ് മോഹങ്ങൾ (ഒരു ...)
കാണാത്ത നൂലിൽ കെട്ടി കൈകാലും കണ്ണും കെട്ടി
കോലങ്ങളാടുന്ന കൂടാരങ്ങൾ (2)
വേഷങ്ങൾ മാറും ശ്രുതി താളങ്ങൾ തെറ്റും
ഭാവങ്ങൾ മാറും വരിയൊന്നൊന്നായ് തെറ്റും
ചരടെല്ലാം പിണയുമ്പോൾ വിരലെല്ലാം കുഴയുമ്പോൾ
രംഗങ്ങൾ മാറുമ്പോൾ ഇനിയും കഥ തുടരും (ഒരു...)
ഇല്ലാത്ത സ്വർഗ്ഗം കാട്ടി കാണാത്ത ലോകം കാട്ടി
കൈമാടി വിളിക്കുന്ന ജാലക്കാരൻ (2)
വഴികട്ടാൽ പോരും തിരി നീളും ഇരുൾ മായും
മാരീചൻ പോരും അതിമോഹം ചിരി തൂകും
കളിയെല്ലാം കഴിയുമ്പോൾ വഴിയേറെ കഴിയുമ്പോൾ
മഴ ചാറും നേരത്തും തണലിൽ തീ പടരും (ഒരു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oru theeyalayil
Additional Info
ഗാനശാഖ: