കാമിനി മുല്ലകൾ
കാമിനി മുല്ലകൾ കാതോർത്തു നിന്നു
പാതിരാ സൗരഭം കൈനീട്ടവേ
തെന്നൽ കാത്തു നിൽക്കവേ നീലപ്പാടുമായ്
നിറത്തിങ്കൾ വെൺ മേഘക്കാട്ടിൽ വിരിയവേ (കാമിനി...)
കവിളാകെ വേർപ്പു നീരണിഞ്ഞ രാത്രി മലരേ
മൊഴി തേടുമാർദ്ര മൗന മലരേ (2)
ആത്മാവിലുണരുന്നു മധുഗാന ശകലം
നയനങ്ങളണിയുന്നു ഹിമതാരകിരണം
ഈ സാന്ദ്രമാം യാമങ്ങളിൽ വിടരുന്ന മധുരിമയിൽ (കാമിനി..)
ഈ രാത്രി വാനിൽ നീന്തി വന്ന രാഗമുകിലേ
കുളിരാടി നിന്ന ദാഹമുകിലേ (2)
മുഖഭംഗി പകരുന്ന പൂനിലാവണയും
കന്യക ഗാനങ്ങൾ പൂമഞ്ഞിലലിയും
ആശ്ലേഷമാം പൂവല്ലിയിൽ തല ചായ്ച്ച കാമന നീ (കാമിനി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kamini mullakal
Additional Info
ഗാനശാഖ: