സാരംഗി മാറിലണിയും

 

ഉം..ഉം..ഉം...
സാരംഗി മാറിലണിയും ഏതപൂർവഗാനമോ
ശിശിരം മറന്ന വാനിൽ ഒരു  മേഘ രാഗമോ
മൂവന്തി തൻ പുഴയിലൂടെ ഒഴുകീ ആരതി (സാരംഗി...)


പൊൽത്താരകങ്ങൾ നിന്റെ കണ്ണിൽ പൂത്തിറങ്ങിയോ
വെൺ ചന്ദ്രലേഖ നിന്റെ ചിരിയിൽ കൂടണഞ്ഞതോ (2)
സംഗീതമായ് നിൻ ജീവനിൽ  ചിറകാർന്നു വന്നു ഞാൻ
ചൈത്രരാഗങ്ങൾ ഓർക്കവേ  പൂക്കുന്ന ശാഖി ഞാൻ (സാരംഗി..)

മഴവില്ലണിഞ്ഞു നിന്റെ ഉള്ളിൽ പൂക്കളായതോ
അലയാഴി നിന്റെ പ്രേമഭാവം ഗാനമാക്കിയോ (2)
നിറമുള്ളൊരീ നിമിഷങ്ങളിൽ ശുഭഗീതമായ് ഞാൻ
ശ്രാവണോന്മാദ രാത്രിയിൽ നിന്നെ തേടി ഞാൻ (സാരംഗി..)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (2 votes)
sarangi marilaniyum

Additional Info