കിനാവു പോൽ രാപ്പൂവുകൾ

കിനാവു പോൽ രാപ്പൂവുകൾ നിലാവു പോൽ രാപ്പാടികൾ
അഴലിനല്ലൽ കേണുറങ്ങുമ്പോൾ ഉറങ്ങുകെൻ ജീവനേ
കദനമെന്നിൽ തേങ്ങലാവുമ്പോൾ
അറിയുകില്ല നീയെൻ നൊമ്പരം
രാരീരോ രാരീരോ രാരോ...

പൂവണിഞ്ഞ വീഥികൾ പൂമുകിലിൽ തൂവലായ്
നിറമണിയുമോർമ്മകൾ എൻ ജീവനിൽ
ഇന്നെന്നുള്ളിൽ ഏതോ വാസന്തം
നിന്നിൽ നിന്നും വിണ്ണിൻ സൗരഭ്യം
അകലങ്ങളിൽ കരയുന്നൊരെൻ നാദം
കിഴക്കിനിയിൽ യാമങ്ങളെ അറിയുകില്ല എൻ നൊമ്പരം 

പോയ് മറഞ്ഞ നാളുകൾ മാരിവില്ലിൻ കൈകളായ്
വർണ്ണമഴ പേറുന്നുവോ എന്നോർമ്മയിൽ
ഇന്നെൻ സ്നേഹം താരാട്ടാകുമ്പോൾ
നീയെന്നുള്ളിൽ തൂകും തൂമഞ്ഞോ
ഈ രാത്രിയിൽ ഉരുകുന്നോരെൻ മനവുമായ്
വഴി മറന്നൊരെൻ മൗനങ്ങളേ അറിയുകില്ലയെന്നും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kinaavupol

Additional Info

അനുബന്ധവർത്തമാനം