ചങ്ങഴിമുത്തുമായ്
ചങ്ങഴി മുത്തുമായ് കൂനി കൂനി
വിണ്ണിലെ മുത്തശ്ശി വരുന്നുണ്ടേ
കാറ്റിന്റെ കൈ തട്ടി താഴെ പോയി
വെള്ളാരം മിനുങ്ങുന്ന മഴ മുത്ത്
കുന്നിൻ മേലേ ഒന്നു വീണു
ചന്നം പിന്നം രണ്ടു വീണു
പിന്നെ പിന്നെ പെയ്തു പെരുത്തു
പെരുമഴ ഒരു പുഴയായ് ഒരു (ചങ്ങഴി..)
അക്കാണും ജാലം
ഏഴു നിറങ്ങൾ അണിഞ്ഞ കവാടം
പൂപ്പാലം പോലെ
ഇതു പീലിക്കാവടിയോ (2)
ആകാശക്കാവിൽ തൈപ്പൂയം
കിട തരികിട മേളം
മിന്നാര കതിരല മേലേ
മഴയുടെ മയിലാട്ടം
താളും തകരേം മൂമാസം
ചക്കേം മാങ്ങേം മൂമാസം
ചേനേം ചേമ്പും മൂമാസം
അങ്ങനേം പിന്നിങ്ങനേം മൂമാസം ഒരു (ചങ്ങഴി..)
മൂത്താങ്കിളി പാടി
കരിയില പാട്ടും കാറ്റിൽ പാടി
തൈച്ചേമ്പിൻ താളിൽ
പുള്ളിക്കുറുമ്പൻ (2)
കരുമാടി പാടം കൈ നീട്ടി
പുതു ഞാറു നനയ്ക്കാൻ
ചങ്ങാത്തം തേടി വരുന്നൊരു മഴയുടെ കളിയാട്ടം
ഉച്ചിക്കെട്ടീ പാറോതി
പന്ത്രണ്ടപ്പം ചുട്ടോടീ
എനിക്കൊരെണ്ണം തന്നോടീ
ഞാൻ ചുടുമ്പംതിന്നോടീ (2) [ചങ്ങഴി...]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Changazhi muthumai
Additional Info
ഗാനശാഖ: