കാട്ടാറിനു തോരാത്തൊരു

 

കാട്ടാറിനു തോരാത്തൊരു പാട്ടുണ്ട് നനവോരത്ത്
ചെറുനാരു കൊരുത്തു മിനുക്കിയ കൂടുണ്ട്
തള്ളപ്പൂവാലിക്ക് ചെല്ലക്കൂത്താടും കുഞ്ഞിക്കൊഞ്ചൽ കൂട്ട്
കാടാകെ മൂളി താരാട്ട് (കാട്ടാറിനു...)

താരും പൂവും താനേ കൊഴിഞ്ഞു
ആളും തീയായി കാലമണഞ്ഞു
കാറ്റിൽ ഈ കാറ്റിൽ കാടെരിഞ്ഞ നേരം
കൂട്ടിൽ തൻ കൂട്ടിൽ അമ്മ വിതുമ്പി
ചിരകു മുളക്കാ പൈതങ്ങളെയും കോണ്ട് പറക്കാൻ
അരുതാ പെൺകിളി തേങ്ങി വനകുറുനിരയഴിയും (കാട്ടാറിനു..)
കാടെരിയുന്നു കാട്ടുചോലയെരിയുന്നു

കാട്ടുചോരമണം പരന്നത് കാറ്റിലോ എന്റെ കരളിലോ ഇടമാറ് പൊട്ടിയ ഞെട്ടലിൽ വിടവി പിടലി ചെരിച്ചതിൽ ചിളി കരഞ്ഞ രവത്തിലോ പോകൂ നീ പോകൂ അമ്മ മനസ്സേ
തീയിൽ വീഴാം ഞങ്ങൾ ഹവിസ്സായി
കാലം നൽകും നിനക്കിനിയും ഓമൽക്കിടാങ്ങൾ കാടുണർത്താൻ
നൂറു നുറുങ്ങായ് മുറിയും മനസ്സോടമ്മ കിളിയുടെ
ചിറകടി പൊങ്ങി വാനിൽ വനവേദന നിറയും   (കാട്ടാറിനു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kattaarinu thoratthoru

Additional Info

അനുബന്ധവർത്തമാനം