മഹാരാജ
Maharaja
തിരുവനന്തപുരം സ്വദേശിയായ മഹാരാജ 1980 -കളിലാണ് സിനിമാരംഗത്തേയ്ക്ക് കടന്നുവരുന്നത്. 1983 -ൽ അഹങ്കാരം എന്ന സിനിമയിൽ ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം പകർന്നുകൊണ്ടാണ് മഹാരാജ ചലച്ചിത്ര സംഗീതസംവിധാന രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം സമ്മേളനം എന്ന സിനിമയിലെ ഗാനങ്ങൾക്കും സംഗീതം നൽകി. രണ്ട് ചിത്രങ്ങളിൽ മാത്രമേ അദ്ദേഹം സംഗീതം നൽകിയിട്ടുള്ളൂ..
2007 ഫെബ്രുവരിയിൽ മഹാരാജ അന്തരിച്ചു.


