ഊടും പാവും നെയ്യും - M

ഊടും പാവും നെയ്യും കായൽ കുഞ്ഞോളങ്ങൾ
ഏതോ തീരം തേടും കുളിരിൻ കൂടാരങ്ങൾ
വിരലാലീ അഴകിൽ കവിതകൾ എഴുതുമ്പോൾ
വിരിയുന്ന പുളകങ്ങൾ പോലെ
ഊടും പാവും നെയ്യും കായൽ കുഞ്ഞോളങ്ങൾ

ആകാശനീലം തുളുമ്പും നിന്റെ
ഈറൻ മിഴിക്കോണിലെന്നും
നാണം വീണാഗാനം മീട്ടും ചെഞ്ചുണ്ടുകൾ
ആരോമലേ തേൻ കൂടുകൾ
ഊടും പാവും നെയ്യും കായൽ കുഞ്ഞോളങ്ങൾ

തൂവെണ്ണിലാവിന്റെ തൂവൽ നെയ്തു
മേലാട ചുറ്റുന്ന പെണ്ണേ
നീയീ രാവിൻ മാറിൽ പൂക്കും രോമാഞ്ചമോ
എന്നെന്നുമെൻ പൂമഞ്ചമോ

ഊടും പാവും നെയ്യും കായൽ കുഞ്ഞോളങ്ങൾ
ഏതോ തീരം തേടും കുളിരിൻ കൂടാരങ്ങൾ
വിരലാലീ അഴകിൽ കവിതകൾ എഴുതുമ്പോൾ
വിരിയുന്ന പുളകങ്ങൾ പോലെ
ഊടും പാവും നെയ്യും കായൽ കുഞ്ഞോളങ്ങൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oodum paavum neyyum - M