ജീവിതനദിയുടെ മറുകര
ഓ..ഓ..ഓ...ഓ...
ജീവിതനദിയുടെ മറുകര തേടും
കടത്തുതോണിയാണു ജന്മം
അതിൽ അമരക്കാരനാനു ജീവൻ (ജീവിത....)
ഓ..ഓ..ഓ...ഓ...
ആയിരമലകൾ അനുഭവത്തിരകൾ
ആഞ്ഞാഞ്ഞു പുൽകുമീ കളിവള്ളങ്ങൾ (2)
തുഴയുടെ താളത്തിൽ നീങ്ങുമ്പോൾ
നീർത്തള ചാർത്തിയ കാലത്തിൻ കാൽകളേ
വള്ളം മറിക്കരുതേ ഓ..ഓ...
ആയിരം മുഖങ്ങൾ അപരിചിതങ്ങൾ
ആലോലമാടുമീ ചെറുവഞ്ചികളിൽ (2)
മറുകരെ കടവിലേക്കൊഴുകുമ്പോൾ
പിന്നിട്ട പാതകൾ ആകെ മറന്നാലും
ലക്ഷ്യം മറക്കരുതേ ഓ...ഓ.... (ജീവിത,...)
------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jeevitha nadiyude marukara
Additional Info
ഗാനശാഖ: