അഴകേഴും കടഞ്ഞെടുത്തൊരു പെണ്ണേ

 

അഴകേഴും കടഞ്ഞെടുത്തൊരു പെണ്ണേ
അരിമുല്ലകൾ ചിരിയിൽ പൂക്കുന്ന കണ്ണേ
നിന്നിൽ നിന്നൂറുന്ന പൂമണം ചൂടുവാൻ
എൻ മനം തെന്നലായ് വീശുന്നു ചുറ്റിലും
നിന്നിൽ നിന്നൂറുന്ന പൂമണം ചൂടുവാൻ
എൻ മനം തെന്നലായ് വീശുന്നു ചുറ്റിലും
ഒരു ചുംബനം ഒരു തേൻ കണം  തരുമോ സഖീ നീ
ഒരു ചുംബനം ഒരു തേൻ കണം  തരുമോ സഖീ നീ

ഒളികണ്ണാൽ കളിയമ്പെയ്യുന്നു മാരൻ
അധരം കൊണ്ടധരം കൊയ്യുന്ന വീരൻ
ഒന്നല്ല രണ്ടല്ല നൂറുനൂറായിരം
കന്നിപ്രതീക്ഷകൾ പൂക്കുമെൻ മാനസം
ഒന്നല്ല രണ്ടല്ല നൂറുനൂറായിരം
കന്നിപ്രതീക്ഷകൾ പൂക്കുമെൻ മാനസം
ഒരു നന്ദനവനമായ് മലർ മഴ തൂവുകയായ്
ഒരു നന്ദനവനമായ് മലർ മഴ തൂവുകയായ്

മിഴി മയിലുകൾ പീലി നിവർത്താടുന്നുവോ
മദിരാക്ഷീ നീയെന്നെ തേടുന്നുവോ (2)
ഓരോ മധുരമുള്ള മദന കനവിലും
മനസ്സു നിറയെ സ്മരണകളുടെ ലഹരിയല്ലയോ (അഴകേറും....)

തളിർ വിരലുകൾ മെയ് നിറയെ പാകുന്നുവോ
നിധി തേടി ഖനി തേടി പോകുന്നുവോ (2)
ഏതോ വിജനതീര തണൽ മരങ്ങളിൽ
ചിറകു തിരയും ഇണയരയന്ന കിളികളാണു നാം(ഒളികണ്ണാൽ...)

----------------------------------------------------------------------------------

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Azhakezhum kadanjeduthoru penne

Additional Info

അനുബന്ധവർത്തമാനം