അരയാല്‍ത്തളിരില്‍
അരയാല്‍ത്തളിരില്‍ പനിനീര്‍ക്കുളിരില്‍
അരണ്ടനീല നിശീഥിനിയില്‍..
കഥകള്‍ പറഞ്ഞും.. നുണകള്‍ നുണഞ്ഞും
അവിടെയിരുന്നവര്‍ കുറുകീ
രണ്ടു മാടത്തക്കിളികള്‍..
അവളുടെ അഞ്ജനം എഴുതിയ മിഴിയില്‍.. നിറഞ്ഞ ലഹരികളില്‍...
അവളുടെ അംഗോപാംഗ രസങ്ങള്‍.. നനഞ്ഞ ചിറകടിയില്‍..
അവന്റെ നിശ്വാസങ്ങളലിഞ്ഞു അവരെത്തന്നെ മറന്നു..
അവർ അവരെത്തന്നെ മറന്നു..
അവളുടെ തൂവലും അവന്റെ തൂവലുമൊന്നായ്
അവരൊന്നായ്....
അവളുടെ മാദകമധുരിമ നുകരാന്‍..അണഞ്ഞ പ്രാപ്പിടിയന്‍
മെഴുകിയ കാമോദ്ദീപനഗന്ധം..പടര്‍ന്ന രജനികളില്‍
അവന്റെ വിശ്വാസങ്ങള്‍ തകര്‍ന്നു
അവനെക്കൂടെ മറന്നു..അവളവളെക്കൂടെ മറന്നു
അവരുടെ കുഞ്ഞിന് തലയില്‍ വരഞ്ഞത്
അനാഥം അനാഥം...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
arayalthaliril