ചിലങ്കകളേ കഥപറയൂ
ചിലങ്കകളേ... കഥപറയൂ..
ചിത്ര നഖാവൃത നഗ്നപാദങ്ങളില്‍
നര്‍ത്തനമാടിയ കഥപറയു..ഒരു കഥ പറയൂ
ചിലങ്കകളേ... കഥപറയൂ..
ചിത്ര നഖാവൃത നഗ്നപാദങ്ങളില്‍
നര്‍ത്തനമാടിയ കഥപറയു..ഒരു കഥ പറയൂ
വള്ളികള്‍തോറും മലരുകള്‍ പോലും
തുള്ളിപ്പറക്കുന്ന യാമങ്ങളില്‍...
വള്ളികള്‍തോറും മലരുകള്‍ പോലും
തുള്ളിപ്പറക്കുന്ന യാമങ്ങളില്‍...
താനേ തുള്ളിപ്പറക്കുന്ന യാമങ്ങളില്‍..
നിന്റെ കൊഞ്ചലാം നാദസരോവര വീചികള്‍
നെഞ്ചിലുണര്‍ത്തും മോഹവികാരം..
ചിലങ്കകളേ... കഥപറയൂ..
ചിത്ര നഖാവൃത നഗ്നപാദങ്ങളില്‍
നര്‍ത്തനമാടിയ കഥപറയു..ഒരു കഥ പറയൂ
കല്ലുകള്‍പോലും ശിശിരനിലാവില്‍
കല്‍ഹാരമായ് മാറും യാമങ്ങളില്‍...
കല്ലുകള്‍പോലും ശിശിരനിലാവില്‍
കല്‍ഹാരമായ് മാറും യാമങ്ങളില്‍...
നിത്യകല്യാണിയായ് മാറും.. യാമങ്ങളില്‍
നിന്റെ കൊഞ്ചലിലാരുടെ മാനസതാരിലും..
അഞ്ചെരിഞ്ഞേതോ... മാരവിചാരം..
ചിലങ്കകളേ... കഥപറയൂ..
ചിത്ര നഖാവൃത നഗ്നപാദങ്ങളില്‍
നര്‍ത്തനമാടിയ കഥപറയു..ഒരു കഥ പറയൂ