രാഗസുധാരസമായ്
രാഗസുധാരസമായ്
പ്രണവം തിരയും പുരുഷൻ (2)
സ്വരമായ് ജതിയായ്
ഹൃദയം നിറയും ഭഗവൻ (2)
വരൂ നീ പ്രണയം കുതിരും ശിവരഞ്ജിനിയായ് (രാഗസുധാ..)
ശ്രീരാഗം തേടുന്നെൻ
പൂവിനുള്ളിൽ പൂ വിടർത്തുന്ന മോഹം
ഗാന്ധാരം പാടും പൊൻ
ഹംസനാദം തൂവിടും മോഹനങ്ങൾ
മന്ദം മന്ദം അന്തരംഗം
മന്ത്രം ചൊന്നിതോ
എന്തെൻ നെഞ്ചം പുഷ്പ മഞ്ചം
സ്വപ്നം തന്നിതോ
സ്വരമായ് ജതിയായ്
ഹൃദയം നിറയും ഭഗവൻ (2)
വരൂ നീ പ്രണയം കുതിരും ശിവരഞ്ജിനിയായ്
പ്രേമത്തിൻ സാരംഗം
തുള്ളിയോടും ശ്യാമ വൃന്ദാവനങ്ങൾ
കേദാരം തൂമഞ്ഞിൻ പൂ പുതയ്ക്കും ഈ
വസന്തങ്ങൾ നീളേ
എന്തെന്നെന്തെൻ അംഗരാഗം
എന്നിൽ ചേർന്നിതോ
എന്നിൽ ചിന്നും ഇന്ദു കാന്തം
നിന്നിൽ പൂത്തിതോ
സ്വരമായ് ജതിയായ്
ഹൃദയം നിറയും ഭഗവൻ (2)
വരൂ നീ പ്രണയം കുതിരും ശിവരഞ്ജിനിയായ്
-----------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ragasudha
Additional Info
Year:
2009
ഗാനശാഖ: