ബി ജെ പ്രകാശ്
കാർത്തിക്-പ്രകാശ് എന്ന സംഗീത സംവിധായകരിലെ ബി.ജെ പ്രകാശ്,
സംഗീത അധ്യാപകനും ആദ്യകാല ഹർമോണിസ്റ്റുമായിരുന്ന ജോർജിന്റ്
മകനായി 1962 ൽ തിരുവനന്തപുരത്ത് ജനിച്ചു ,
അമ്മ ഡോക്ടർ ഐ വി ജോർജ്,
ഭാര്യ സൂസൻ.
മകൻ കാർത്തിക് (മ്യൂസിക് ഡയറക്ടർ).
കേരള സർവകലാശാല യുവജനോത്സവത്തിൽ ഉപകരണ സംഗീതത്തിന് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്,1985 മുതൽ ദേവരാജൻ മാസ്റ്ററിനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്, മാസ്റ്ററിന്റെ അനേകം പുസ്തക രചനയിൽ സഹായിയായി ...
(ദേവരാജൻ മാസ്റ്ററിന്റെ പിതാവിൽ നിന്നും സംഗീതം അഭ്യസിച്ചിരുന്ന വ്യക്തിയായിരുന്നു പിതാവ് ജോർജ്). ദൂരദർശനിലെ പ്രശസ്തമായ പമ്പരം എന്ന സീരിയലിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത് പ്രകാശാണ്. ദൂരദർശനിലെ തന്നെ ഒട്ടനവധി സീരിയലുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്...
രണ്ടായിരത്തിൽ പി ചന്ദ്രകുമാർ സംവിധാനം ചെയ്ത തുടികൊട്ട് എന്ന കുട്ടികളുടെ ചിത്രത്തിന് സംഗീതം നൽകി...
2005ൽ ഹായ് എന്ന ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിർവഹിച്ചു.
ആർ ശരത് സംവിധാനം ചെയ്ത ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു ചിത്രത്തിനും ശങ്കർ നാരായണ സംവിധാനം ചെയ്ത ന്യൂജനറേഷൻ പനി എന്ന ചിത്രത്തിനും സംഗീതം നൽകി. ആകാശവാണി എ ഗ്രേഡ് മ്യൂസിക് കമ്പോസർ ആണ് പ്രകാശ്.2023 ൽ ദേവരാഗം എന്ന റെക്കോർഡിങ് സ്റ്റുഡിയോ തിരുവനന്തപുരത്ത് ആരംഭിച്ചു.


