കൈയ്യൊന്നു പിടിച്ചപ്പോൾ

കൈയ്യൊന്നു പിടിച്ചപ്പോൾ കാരിരുമ്പ്‌
ചുണ്ടൊനു തുറന്നപ്പോൾ തേൻ കരിമ്പ്‌
പെണ്ണിന്റെ മെയ്യ്‌ പുളിങ്കമ്പ്‌
കണ്ണിന്റെയുള്ളിൽ മലരമ്പ്‌
വിരട്ടാൻ നോക്കാതെ കരാട്ടെ കല്യാണി
മേൽ മീശ കണ്ടാൽ പുലിക്കുട്ടി
നാലാളെ കണ്ടാൽ എലിക്കുട്ടി
കണ്ടാൽ ചെറുക്കൻ മണിമാരൻ പക്ഷേ
കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി
വിരട്ടാൻ നോക്കാതെ മിടുക്കൻ ചങ്ങാതീ
കൈ കൊണ്ടു തല്ലുന്ന തല്ലെനിക്കു
പുല്ലാണു പുല്ലാണു കല്യാണി നിന്റെ
കണ്മുന തൊടുക്കുന്ന ശരമെന്നെ
കൊല്ലാതെ കൊല്ലുന്നു മധുവാണി
ചതിക്കാൻ നോക്കാതെ കരാട്ടെ കല്യാണി
വായീന്നു വീഴുന്ന പുളുവെല്ലാം
വല്ലാത്ത ബോറാണു പറഞ്ഞേക്കാം
നാളത്തെ മൽസരപ്പോരാട്ടം കേട്ടോ
നമ്മുടേ കല്യാണച്ചൂതാട്ടം
നിറുത്തൂ കളിയാട്ടം വരുന്നൂ പോരാട്ടം (കൈയ്യൊന്നു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaiyyonnu pidichappol

Additional Info

അനുബന്ധവർത്തമാനം