മാനത്തിൻ ഒക്കത്തു തിങ്കൾക്കുടം
മാനത്തിൻ ഒക്കത്തു തിങ്കൾക്കുടം എന്റെ
മാറത്തു മറ്റൊരു തങ്കക്കുടം
തിനൾക്കുടത്തിൽ പാലാണ് എന്റെ
തങ്കത്തിനിന്നു ചോറൂണ്
അന്നത്തെ ഉരുള അമ്മ തന്നു
ഇന്നത്തെ ഉരുള അഛൻ തരാം (മാനത്തിൻ..)
അഛന്റെ കൈയ്യിൽ നിന്നുരുള വാങ്ങി
അഛന്റെ മാറത്ത് വാവുറങ്ങി
കണ്മണി കാലത്തേയുണരേണം
നമുക്കമ്മയെ കാണാൻ പോകേണം (മാനത്തിൻ...)
മാനത്തെ അമ്പിളിയന്നുമിന്നും
നറും പാലു ചുരത്തുന്ന പൊന്നിൻ കുടം
മണ്ണിൽ വാഴും നിന്റെ അഛൻ വെറും
കണ്ണീരു ചോരുന്ന മണ്ണിൻ കുടം (മാനത്തിൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maanathin okkathu
Additional Info
ഗാനശാഖ: