കഥ കഥ കഥ നായര്
കഥ കഥ കഥ നായര്
കാഞ്ഞിരപ്പുഴ നായരു്
തെന്മലയിൽ പണ്ടൊരിക്കൽ
തേനെടുക്കാൻ പോയി
കാട്ടുവഴി തന്നിലൊരു കൂറ്റൻ കടുവാ ഓ..
കൂട്ടിമുട്ടി കാലുപൊക്കി അലറി വിളിച്ചൂ
കണ്ടുമുട്ടിയ നായർക്ക്
തുടകൾ രണ്ടും പാണ്ടി കൊട്ടി
കടുവയുടെ കാലിലൊരു മുള്ളിരിക്കുന്നു
അയ്യോ മുള്ളിരിക്കുന്നോ
(കഥ...)
മുള്ളെടുക്കാൻ വൻ കടുവാ
കാലു കാട്ടിയപ്പോൾ
ഇല്ലിമുളം കാട്ടിൽ നിന്നൊരു തത്തമ്മ ചൊല്ലി
കൂട്ടിനുള്ളിൽ നിന്നും കാട്ടുകോഴി വിലക്കി
കൊക്കര കൊക്കര
കൊക്കര കൊക്കരക്കോ
(കഥ...)
കടുവയുടേ പാടു കണ്ടൂ
കാഞ്ഞിരപ്പുഴ നായര്
കാലിൽ നിന്നും മുള്ളെടുക്കാനായ്
കുനിഞ്ഞപ്പോൾ
കടുവയൊരു പിടി പിടിച്ചൂ
കാഞ്ഞിരപ്പുഴ നായരെ
കഴുത്തൊടിച്ചു ശാപ്പിട്ടു
കറു കറു കറുമുറെ
(കഥ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kadha kadha kadha naayaru
Additional Info
ഗാനശാഖ: