തെന്നലേ തെന്നലേ താരാട്ടു പാടൂ
ആരാരിരാരാരിരാരാരിരാരോ
ആരാരിരാരാരിരാരാരിരാരോ
തെന്നലേ തെന്നലേ താരാട്ടു പാടൂ
തെന്നലേ തെന്നലേ ആലോലമാടൂ
പൂർണ്ണേന്ദു നീർത്തുന്നു പൂമെത്ത മേലേ
ആരോമലാളേ വാവാവുറങ്ങു
ആരാരിരാരോ ആരാരിരാരോ
(തെന്നലേ തെന്നലേ..)
സുന്ദരമാകും കിനാവിന്റെ തേരിൽ
താരകൾ പൂവിടും മാനത്തെ നാട്ടിൽ
മണ്ണിന്റെ മാറിൽ നിന്നീ രാവിൽ നമ്മൾ
മാരിവിലൂഞ്ഞാലിലാടാം പറക്കാം
ആടാം പറക്കാം ആടാം പറക്കാം
ആരാരിരാരോ
(തെന്നലേ തെന്നലേ..)
ആകാശനന്ദന വാടിയിൽ ദൂരെ
ആയിരമായിരം പാതിരാപ്പൂക്കൾ
മാലാഖമാരൊത്ത് കാത്തു നിന്നീടും
സ്വാഗത സ്വർഗ്ഗീയ സംഗീതമേകും
സംഗീതമേകും...സംഗീതമേകും..
ആരാരിരാരോ
(തെന്നലേ തെന്നലേ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thennale thennale