ആർമാദം (ഒരു സൽപുത്രൻ )
ഒരു സൽപുത്രൻ പിറന്നെടാ പണ്ടേ
മഹാ അധ്യായം തുടക്കമായന്ന്
ഇത് ദിക്കെട്ടും മുഴങ്ങിടും പാട്ട്
കൊടും സന്തോഷപ്പിറന്തനാൾ വാഴ്ത്ത്
സ്നേഹം വന്നാൽ മധുരത്തേന്
വീഞ്ഞായിക്കൂടും അന്തിച്ചാറ്
കോപം കൊണ്ടാൽ അകമേ നൊന്താൽ
വേറാരും വേണ്ടിനി വില്ലന്മാര്
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ
ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ ടുടുട്ടുടു
ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ
ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ ടുടുട്ടുടു
എരിയട്ടേ തിരികൾ ഉരുകട്ടേ മെഴുക്
വളരട്ടേ വയസ്സ് എണ്ണിത്തളര്
മുടിതട്ടാ മുഖമേ ഇരുകണ്ണിന്നഴകേ
പുരുഷത്വത്തികവേ പലകാലം നീ വാഴ്
കടലും കരയുമിന്നിളക്കമല്ലേ
സമയം നിലയ്ക്കുവാനൊരുക്കമല്ലേ
ഇതുനിൻ സുദിനമല്ലേ
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം