ജാട
കുലീനരേ...
ഉദാത്തരേ..
ഉറ്റതോഴരേ..
ശുദ്ധ മർത്യരേ..
താഴെ വീണ കണ്ട്
പല്ലിളിച്ച കൂട്ടരേ..
ഏറ്റ തോൽവി കണ്ട്
നോക്കി നിന്ന മൂകരേ
പെട്ട മാനഹാനി
ആസ്വദിച്ച നീചരേ
തീർന്നു പോകുമെന്ന്
മുൻ-വിധിച്ച മൂഢരേ
ശക്തിയുള്ളവന്റെ
കുടപിടിക്കുമൽപ്പരേ
കണ്ണുനീരിനുപ്പ്
കറിയിലിട്ട സ്വാർത്ഥരേ
മങ്ങി മാഞ്ഞു
ഭൂതകാലം..
ഇന്നിവന്റെ
ഊഴം..
കൺതുറന്ന്
കൺനിറച്ച്
കാണുക
മോനേ
ജാട...
പച്ചയായ ജാട
പുച്ഛമാണ് പോട
ഒന്നിടഞ്ഞ് നോക്കടാ
ജാട
ചുറ്റുമിന്നസൂയ
വല്ല്യവർക്കുപോലുമിന്ന്
ദുഃഖമാ
ജാട
നടനടപ്പ് ജാട
ചിരിചിരിപ്പ് ജാട
വരവ് രാജകീയമാ
ജാട
നല്ലവന്റെ ജാട
നല്ല പോലെ
നാട്ടിലിന്ന് പാടുക..
ആ ... ആ ...
മാറ്റു നോക്കുവാൻ
നിരത്തിടേണ്ട കല്ലുകൾ
തൂക്കി നോക്കുവാൻ
തുലാസിൽ ഇല്ല കട്ടികൾ
അസ്തമിക്കുവാൻ
പറഞ്ഞവർക്ക് മേലെയായ്
അഗ്നിതുപ്പുവാൻ
തിരിച്ചു വന്ന സൂര്യനായ്
വേഷ ഭൂഷണങ്ങൾ
മുഴുവനിന്ന് മാറവേ
ദോഷ ദൃഷ്ടികൾക്ക്
മുറുമുറുപ്പ് കൂടവേ
മങ്ങി മാഞ്ഞു
ഭൂതകാലം
ഇന്നിവന്റെ
ഊഴം
കൺതുറന്ന്
കൺനിറച്ച്
കാണുക
മോനേ
ജാട...
പച്ചയായ ജാട
പുച്ഛമാണ് പോട
ഒന്നിടഞ്ഞ് നോക്കടാ
ജാട
ചുറ്റുമിന്നസൂയ
വല്ല്യവർക്കുപോലുമിന്ന്
ദുഃഖമാ
ജാട
നടനടപ്പ് ജാട
ചിരിചിരിപ്പ് ജാട
വരവ് രാജകീയമാ
ജാട
നല്ലവന്റെ ജാട
നല്ല പോലെ
നാട്ടിലിന്ന് പാടുക..