ഇല്ലുമിനാറ്റി
നാടിൻ നന്മകനേ പൊന്മകനേ മുത്തായവനേ
മിന്നും സൂരിയനും ചന്ദിരനും ഒന്നായവനേ
കാലം കാത്തുവെച്ച രക്ഷകനേ സംഹാരകനേ
ഞങ്ങൾക്കണ്ണനായി വന്നവനേ
ഭയമേ മാറിപ്പോ നീ
അണ്ണൻ വന്നാൽ കുമ്പിട്ടുനില്ല്
ഇരുട്ടിൽ സിറ്റി വാഴും
രാജാവ്ക്ക് എല്ലാരും സുല്ല്
ഇവനെ തൊഴുവാനായ്
എന്നും ജനത്തിരക്ക്
കാലൊന്നെടുത്തുവെച്ചാൽ
സ്വർഗ്ഗം പോലും അണ്ടർവേൾഡ്
ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി
അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി
ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി
അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി
പേനാക്കത്തിക്കൊണ്ട് വിദ്യാരംഭം
കുത്ത് ഹരിശ്രീ
തോക്കിൻ കാഞ്ചിവലി ശീലം
പണ്ടേ മാറാത്ത വ്യാധി
നെഞ്ചിൽ പൂട്ടിവെച്ചോരങ്കക്കലി
തീരാത്ത വാശി
അണ്ണൻ മീശവെച്ചൊരാട്ടപ്പുലീ
ഇടയാൻ വന്നോര്ക്കും നിന്നോര്ക്കും
പണ്ടേയാപത്ത്
കട്ടച്ചോര കൊണ്ട് ജ്യൂസടിച്ച്
സോഡാ സർബത്ത്
ഞൊടിയിൽ മദയാനേം
മെരുക്കിടും കരുത്ത്
ഇവനെ പടച്ചുവിട്ട കടവുള്ക്ക്
പത്തിൽ പത്ത്
ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി
അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി
ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി
അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി
ഉലകിതിലാരോടും തോൽക്കാ വീരൻ
കരളിതിലമ്മയ്ക്കായ് തേങ്ങും പൈതൽ
മടിയിൽ പാലൂട്ടും സ്നേഹം നീയേ
മറഞ്ഞോ താരാട്ടാതെന്തേ
കരയാൻ കണ്ണീരില്ലാ
കണ്ണീരൊപ്പാൻ ആരും പോരണ്ടാ
എരിയും മൂന്നാം കണ്ണിൽ
കോപം കൊള്ളും സംഹാരമൂർത്തി
മരണം പടിവാതിൽ കടന്നിടാൻ മടിക്കും
ബോംബെ നഗരമിവൻ വരുന്നദിനം
സ്വപ്നം കാണും
താനാ ന്നനാനാ താനാ ന്നനാനാ
താനാ നന താനാ നന നാനാ നനാനാ
താനാ ന്നനാനാ താനാ ന്നനാനാ
താനാ നന താനാ നന നാനാ നനാനാ
ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി
അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി
ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി
അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി