ജനലിനരികേ ചേരൂ
ആ ... ആ ...
ജനലിനരികേ ചേരൂ വെൺ വെയിലേ
മധുരമൊഴിയായ് പാടൂ ... പതിയേ ...
കനവിനിതളേ ... വാ ... വാ ...എൻ തുണയായ്
ചിറകു പകരൂ എന്നിൽ ഉയരാൻ
കതിരുപാടം പൂക്കും ദൂരേ ചെരുവിൽ
തൂവൽ ചേരും ചേലിൽ ഓരോ കുരുവികൾ
താനേ ചേരുമോ അകതാരിൻ താളമായ്
കളകളമിളകണ ചിരിയുടെ വളയൊട് ആരോ ...
പുലരൊളി നിറമിടുമിരുമണിമിഴിയൊട് ആരോ ...
നാളെ ഇരുകാൽപ്പടങ്ങൾ ഇവിടൂന്നീ നീങ്ങുവാ - നെൻ
കൂടേ തോളു തന്നു നിഴലായേ വേണമേ നീ
അരുവിപോൽ നേർത്ത സ്നേഹമേ
അണിവിരൽ ചേർത്തു ചാരേ
വെയിലിലും വാടിടാതെയീ മഴയിലും മാഞ്ഞിടാതേ
കൺപീലിത്തുമ്പിൽ നീർത്തിരികളായ്
ഓരോ രാവിൻ കൂരിരുളിലും വേണം
നീയെൻ തെളിമയായ്
ആ ... ആ .... ആ ...
ജനലിനരികേ ചേരൂ വെൺ വെയിലേ
മധുരമൊഴിയായ് പാടൂ ... പതിയേ ...
കനവിനിതളേ ... വാ ... വാ ...എൻ തുണയായ്
ചിറകു പകരൂ എന്നിൽ ഉയരാൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Janalinarike Cheroo
Additional Info
Year:
2023
ഗാനശാഖ:
Recording engineer:
Mixing engineer:
Mastering engineer:
Orchestra:
അകൗസ്റ്റിക് ഗിറ്റാർസ് | |
ഇലക്ട്രിക് ഗിറ്റാർ | |
ബാസ്സ് | |
തബല |