പുതുനാമ്പുകൾ ആദ്യമായ്

പുതുനാമ്പുകൾ ആദ്യമായ്
ഉണരുന്നിതാ ഉള്ളിലായ്
ദൂരേ ദൂരേ പോരും നേരം
തണലുപോൽ തുണയൊരാൾ
അരികിൽ വരുമോ

സ്നേഹംകൊണ്ടേ മേയും കൂട്ടിൽ
ഇവരെയാ ചിറകിനാൽ കരുതിടുമോ
ഒരായിരം പ്രതീക്ഷകൾ ജനാലകൾ തുറന്നിതാ

വിരുന്നു വന്നു വസന്തമേ ...

 

ചെറുനോവുകൾ മെല്ലെ മായുമീ

നല്ല നേരമോ പുഞ്ചിരിപ്പൂ

മിഴിവാതിലിൽ മഞ്ഞുതൂവെയിൽ

വന്നു നന്മകൾ നേർന്നുവല്ലോ

 

ചെറുനോവുകൾ മെല്ലെ മായുമീ

നല്ല നേരമോ പുഞ്ചിരിപ്പൂ

മിഴിവാതിലിൽ മഞ്ഞുതൂവെയിൽ

വന്നു നന്മകൾ നേർന്നുവല്ലോ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puthunambukal Adyamaay